photo
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ നിരൂപണം - കാരുണ്യത്തിന്റെ ശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദം സ്വാമി നിത്യസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ചരാചര പ്രകൃതിയെ മാനിച്ചു കൊണ്ടാകണം മനുഷ്യൻ അവന്റെ ജീവിതാഭിവൃദ്ധിയെ കെട്ടിപ്പടുക്കേണ്ടതെന്ന് സ്വാമി നിത്യ സ്വരൂപാനന്ദ പറഞ്ഞു. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ നിരൂപണം - കാരുണ്യത്തിന്റെ ശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.സി.ശശിധരക്കുറുപ്പ് അദ്ധ്യക്ഷനായി. സ്വാമി സർവാത്മാനന്ദ തീർത്ഥപാദർ വിഷയാവതരണം നടത്തി. ഡോ.പി.വത്സലാദേവി, ഡോ.കെ.പി.വിജയലക്ഷ്മി, ജി.ബാലചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.