photo
പെൻഷൻകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശങ്കരമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ്‌ പി.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പെൻഷൻകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശങ്കരമംഗലത്ത് പ്രകടനവും ധർണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ പി. ചന്ദ്രശേഖരപിള്ള ധർണ ഉദ്ഘാടനം ചെയ്തു. . ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.ശിവപ്രസാദൻ പിള്ള അദ്ധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ആർ.രാമചന്ദ്രൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം യു.ഷമീമ ബീഗം, വൈസ് പ്രസിഡന്റുമാരായ കെ.ബി.പ്രസന്ന ചന്ദ്രബാബു, ആമ്പാടി തുളസിധരൻ പിള്ള, ജോയിന്റ് സെക്രട്ടറി എം. സി.ഗോവിന്ദൻ കുട്ടി എന്നിവർ പ്രസംഗിച്ചു. ആക്ടിംഗ് സെക്രട്ടറി എൻ.അരവിന്ദാക്ഷൻ നായർ സ്വാഗതവും ട്രഷറർ ആർ.മോഹനൻ നന്ദിയും പറഞ്ഞു.