 
കൊല്ലം : മയ്യനാട് കെ.പി.എം മോഡൽ സ്കൂളിൽ കായികമേള നടന്നു. പി.ടി.എ പ്രസിഡന്റ് കെ.വിത്സൺ അദ്ധ്യക്ഷത വഹിച്ചു. കോമൺവെൽത്ത് ഗെയിംസ് ജേതാവ് പി.കെ.പ്രിയ കായികമേള ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.സുനു സ്വാഗതവും മഹാലക്ഷ്മി ഐ.സന്തോഷ് നന്ദിയും പറഞ്ഞു. ചെയർമാൻ ഡോ.പി.കെ.സുകുമാരൻ, വൈസ് പ്രിൻസിപ്പൽമാരായ എസ്.രഞ്ജിനി, ബിനു ആർ. അനുജൻ, പ്രോഗ്രാം കൺവീനർ കെ.വീണ, ഹെഡ്മിസ്ട്രസ് പി.വി.മായ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി.