photo
അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന കെ. നടരാജൻ അനുസ്മരണയോഗത്തിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ഗുരുധർമ്മ പ്രചരണസഭ താലൂക്ക് പ്രസിഡന്റുമായ ഡോ.വി.കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

അഞ്ചൽ : ആദർശത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഗുരുധർമ്മ പ്രചാരകനായിരുന്നു കെ.നടരാജനെന്ന് ശബരിഗിരി ഗ്രൂപ്പ് ചെയർമാനും ഗുരുർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റുമായ ഡോ.വി.കെ.ജയകുമാർ പറഞ്ഞു. പ്ലാനിംഗ് ബോർഡ് അഡി.ഡയറക്ടറും ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ.നടരാജനെ അനുസ്മരിക്കുന്നതിനായി അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്ന യോഗത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ഡോ.വി.കെ.ജയകുമാർ. ഔദ്യോഗിക രംഗത്ത് ഉൾപ്പടെ പ്രവർത്തിച്ച മേഖലകളിൽ എല്ലാം തന്റേതായ കഴിവ് തെളിയിക്കാൻ കെ.നടരാജന് കഴിഞ്ഞിട്ടുണ്ടെന്ന് അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് കുട്ടി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.വി.രവിന്ദ്രനാഥ്, കേരളാവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, അഡ്വ. ജി. സുരേന്ദ്രൻ, അനീഷ് കെ.അയിലറ, വിശ്വഭാരതികോളേജ് പ്രിൻസിപ്പൽ എ.ജെ.പ്രതീപ്, റിട്ട. ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, ആർച്ചൽ സോമൻ, വെഞ്ചേമ്പ് മോഹൻദാസ്, വത്സമ്മ സോമൻ പനയഞ്ചേരി, രാധാമണി ഗുരുദാസ്, അശോകൻ കുരുവിക്കോണം, ജലജാ വിജയൻ, ലീലാ യശോധരൻ, മൃദുല, ഫസൽ അൽ അമാൻ, എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖാ മുൻ പ്രസിഡന്റ് മോഹനൻ, ബി. വേണുഗോപാൽ പനച്ചവിള, സെൽവകുമാർ, ബി. മുരളി, എൻ. ശ്രീകുമാർ, രവീന്ദ്രൻ കുരിശിൻമൂട്, അഞ്ചൽ ജഗദീശൻ, ശ്യാം പനച്ചവിള, നടരാജന്റെ പുത്രൻ ഡോ.അജയ് ആനന്ദ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.