photo
പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന കിഴക്കൻ മേഖലായോഗം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ തുടങ്ങിയവർ സമീപം

പുനലൂർ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗാമയി എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ 28ന് തെന്മലയിൽ നിന്ന് ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ മുന്നോടിയായി കിഴക്കൻ മലയോര മേഖലകളിലെ ശാഖ ഭാരവാഹികളെയും പദയാത്രികരെയും പങ്കെടുപ്പിച്ചുള്ള മേഖല സമ്മേളനങ്ങൾ നടന്നു. ആര്യങ്കാവ്,റോസ്മല,ഇടപ്പാളയം,കഴുതുരുട്ടി,ഫ്ലോറൻസ്, തെന്മല, ഒറ്റക്കൽ, ഉറുകുന്നു, ആനപെട്ടകോങ്കൽ, ഇടമൺ 34,ഇടമൺ കിഴക്ക്, ഇടമൺ പിടഞ്ഞാറ്, കലയനാട്, പ്ലാച്ചേരി,വട്ടപ്പട, ഐക്കരക്കേണം,വാളക്കോട്,ചാലിയക്കര,പുനലൂർ ടൗൺ,നെല്ലിപ്പള്ളി, വിളക്കുവെട്ടം, വന്മള,കക്കോട്,ശാസ്താംകോണം, നരിക്കൽ, ഇളമ്പൽ,പ്ലാത്തറ, കരവാളൂർ,മണിയാർ, അഷ്ടമംഗലം, എരിച്ചിക്കൽ തുടങ്ങയ ശാഖയോഗങ്ങളിലെ ഭാരവാഹികളുടെയും പദയാത്രികരുടെയും സംയുക്ത യോഗങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ നടന്നത്. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ മേഖല യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ,അടുക്കളമൂല ശശിധരൻ തുടങ്ങിയവർ വിവിധ മേഖല യോഗങ്ങളിൽ സംസാരിച്ചു.