 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചൽ-ഓലിയരുക്-രാജരത്നം റോഡിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന മുരളി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.അജിത്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻബാബു, പ്രസന്ന ഗണേഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.സോമശേഖരപിള്ള, ആർച്ചൽ സുഗതൻ, സി.ഡി.എസ് അംഗം ബീന, രാജീവ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഫണ്ടുകൾ കൂട്ടിയോജിപ്പിച്ച് 50 ലക്ഷം മുടക്കിയാണ് റോഡിന്റെ പണി പൂർത്തീകരിച്ചതെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.