ഓച്ചിറ: അസ്കിയോൺ റോളർ സ്കേറ്റിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗിന്നസ് വേൾഡ് റെക്കാഡ്, എെ.ബി.ആർ നെറ്റഡ് ബാൾ ജേതാക്കൾക്ക് നൽകുന്ന അനുമോദനവും സർട്ടിഫിക്കേറ്റ് വിതരണവും ഇന്ന് വൈകിട്ട് 3ന് ഓച്ചിറ കല്ലൂർമുക്ക് ഏഷ്യൻ കൺവെൻഷൻ സെന്ററിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്തംഗം പാട്ടത്തിൽ സരസ്വതി, സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ ഡയറക്ടർ ജിജോ ജോർജ്ജ്, അനൂപ് പി.ബാബു, കല ദീപക്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ഡി.വാവച്ചൻ തുടങ്ങിയവർ സംസാരിക്കും. അശ്വൻ എസ്.കുമാർ സ്വാഗതവും ടി.എസ്.സെബി നന്ദിയും പറയും.