ഓച്ചിറ: മനുഷ്യാവകാശ സാമൂഹ്യ നീതി ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയർമാൻ അഡ്വ കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായി. ജനറൽ സെകട്ടറി തഴവാ സത്യൻ, ഭാരവാഹികളായ ശശിധരൻ അനിയൻസ്, സ്വാമി സുഖാകാശ് സരസ്വതി, മുനമ്പത്ത് ഷിഹാബ്, കോടിയാട്ട് രാമചന്ദ്രൻ , മെഹർഖാൻ ചേന്നല്ലൂർ, എ.ആർ. സുരേന്ദ്രൻ, രാജി, ആദിനാട് നാസർ, ബഷീർ, രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.