കൊല്ലം: കൊല്ലം എസ്.എൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. ഒന്നാം വർഷ വിദ്യാർത്ഥികളായ ഉളിയക്കോവിൽ നഗർ 98 വേലന്തറ കിഴക്കതിൽ സഞ്ജയ് (18), ഉളിയക്കോവിൽ ഐലൻഡ് നഗർ 8 പ്രേംജി ഭവനിൽ ആദിത്യൻ (18) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. 15 എ.ഐ.എസ്.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്. 25 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.