കൊല്ലം: കുളക്കട കിഴക്ക് ഇന്റലക്ച്വൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും പ്രതിഭാ പുരസ്കാരവിതരണവും സംഘടിപ്പിക്കുന്നു. 18ന് വൈകിട്ട് 5ന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി കൺവീനർ ജി.രാജേന്ദ്രൻ അദ്ധ്യക്ഷനാകും. മധു കുളക്കടയുടെ കവിതാ സമാഹാരം മാനസതോണി ചടങ്ങിൽ കെ.ബി.മുരളീകൃഷ്ണൻ പ്രകാശനം ചെയ്യും. ആർ.രാജൻബോധി ഏറ്റുവാങ്ങും. ലൈബ്രറി സെക്രട്ടറി ടി.സുനിൽകുമാർ, അനിൽകുമാർ പവിത്രേശ്വരം, ആർ.അനിൽകുമാർ, ബി.രാജേന്ദ്രൻ, പെരുംകുളം രാജീവ്, ആറ്റുവാശേരി സുഭാഷ്, ടി.മഞ്ജു, മധു കുളക്കട, പി.ഡി.ജോൺ എന്നിവർ സംസാരിക്കും. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കും.