photo
കേരള സർവകലാശാല അത്ലറ്റ് മീറ്റിൽ പങ്കെടുത്ത പുനലൂർ ശ്രീനാരായണ കോളേജ് ടീം

കൊല്ലം : കേരള സർവകലാശാല അത്‌ലറ്റിൽ പുനലൂർ ശ്രീനാരായണ കോളേജിന് മിന്നും നേട്ടം. വനിതാ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും ഓവറോൾ രണ്ടാം സ്ഥാനവും നേടി. ശില്പ രാജ്(ഹാമർത്രോ, ഷോട്ട്പുട്ട്- സ്വർണം), എസ്.എൽ.ലക്ഷ്മിപ്രിയ(ഡിസ്കസ് ത്രോ- സ്വർണം, ഹാമർത്രോ-വെങ്കലം), എസ്.യു.ഫാത്തിമ(5000 മീറ്റർ-സ്വർണം, 1500 മീറ്റർ-വെള്ളി), ജെ.രേഷ്മ(800 മീറ്റർ- വെള്ളി, 400 മീറ്റർ ഹർഡിൽസ്-വെങ്കലം), കാതറിൻ യോഹന്നാൻ(200 മീറ്റർ-വെങ്കലം), എ.ആതിര(1500 മീറ്റർ-വെങ്കലം), മേഘ മധു(ഹാഫ് മാരത്തോൺ-സ്വർണം), 3000 മീറ്റർ സ്റ്റിപ്പിൾച്ചേസ്- സ്വർണം), ഗ്രീഷ്മ മോൾ(പോൾവാൾട്ട്-സ്വർണം), ടിഷി, ഹർഷ, ഗ്രീഷ്മ മോൾ, ആതിര(400 മീറ്റർ റിലേ(വെള്ളി), മേഘ മധു, ഫാത്തിമ, കാതറിൻ, രേഷ്മ(1600 മീറ്റർ റിലേ(വെള്ളി), അഖിൽ, അക്ഷയ്, കാതറിൻ, രേഷ്മ(1600 മിക്സഡ് റിലേ-വെള്ളി), ഷിനോ.എം.അനിൽ, കാർത്തിക് (5000 മീറ്റർ(വെള്ളി) എന്നിവരാണ് കോളേജിന് അഭിമാന നേട്ടം നേടിയെടുത്ത കായിക പ്രതിഭകൾ. കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കായിക പരിശീലനം നൽകുന്നത്. ചിട്ടയായ പരിശീലനവും കഠിന പ്രയത്നവും നടത്തി പ്രതിഭകൾ കലാലയത്തിന് മുൻപും നിരവധിയായി കായിക സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്. കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ എഫ്.എസ്.എ കായിക പ്രതിഭകൾക്ക് പോഷകാഹാരം ഉൾപ്പടെ നിരവധിയായ പ്രോത്സാഹന പദ്ധതികളും നടപ്പാക്കിയിരുന്നു. സർവകലാശാല മത്സരത്തിൽ മികവുകാട്ടിയ വിദ്യാർത്ഥി പ്രതിഭകളെ കോളേജ് മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും എഫ്.എസ്.എയും അനുമോദിച്ചു.