കൊല്ലം: ജില്ലാ കേരളോത്സവത്തിൽ 79 പോയിന്റോടെ കൊല്ലം കോർപ്പറേഷൻ മുന്നിൽ. കലാമത്സരത്തിൽ 65 പോയിന്റും കായിക മത്സരത്തിൽ 14 പോയിന്റും നേടിയാണ് മുന്നേറ്റം. 55 പോയിന്റ് വീതം നേടിയ ചടയമംഗലം, ഇത്തിക്കര ബ്ലോക്കുകൾ രണ്ടാം സ്ഥാനത്തുണ്ട്. 42 പോയിന്റോടെ ഓച്ചിറ ബ്ലോക്കാണ് മൂന്നാം സ്ഥാനത്ത്.