
പരവൂർ: നാളികേര വികസന ബോർഡും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി സൗഹൃദം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാർഷിക പ്രശ്നോത്തരി മത്സരത്തിൽ ചാത്തന്നൂർ എസ്.എൻ.ടി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ രണ്ടാം സ്ഥാനവും, ആർ.ആർ.വി സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.തിരുവന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും 11 സ്കൂളുകൾ പങ്കെടുത്തു.ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രം സ്പെഷ്യലിസ്റ്ര് ഡോ.ടി.ശിവകുമാർ പ്രശ്നോത്തരി നയിച്ചു. വിജയികൾക്ക് നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ സമ്മാനങ്ങൾ വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.അംഗങ്ങളായ ജി.അനിൽ കുമാർ, ബിനു,ജിജു,രശ്മി ലാൽ,മഞ്ജു,സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.