viswakarma

കൊല്ലം:വിശ്വകർമ്മ വേദ പഠന കേന്ദ്ര ധാർമ്മിക സംഘം 23 മുതൽ 27 വരെ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന 6-മത് പഞ്ചവേദ സദ്‌മവും ക്ഷേത്ര തീർത്ഥാടനത്തിന്റെയും കാര്യപരിപാടി പത്രിക ജോതിഷവാസ്തു ശില്പി ഡി. വിശ്വേശ്വരാചാര്യ സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പുസ്തക പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി പാലത്തുംപാട്ടിൽ ആർ.ശെൽവരാജ് ആചാര്യ മുഖ്യകാർമ്മികത്വം വഹിച്ചു. തീർത്ഥാടന കമ്മിറ്റി ചെയർമാൻ പി.വിജയബാബു, ജനറൽ കൺവീനർ ആശ്രാമം സുനിൽ കുമാർ, വി.സുരേഷ് ബാബു, വി.സുധാകരൻ, കെ.പ്രസാദ്, എൽ.പ്രകാശ്, ബിനു ആചാര്യ,സുരേഷ് ആചാര്യ,യമുനാ ബാബു,രജനി സുനിൽ,ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.