photo
കരുനാഗപ്പള്ളി ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോ ഫിനാൻസ് വായ്പാ വിതരണം മത്സ്യഫെഡ് ഭരണസമിതി അംഗം ജി.രാജദാസ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മൈക്രോ ഫിനാൻസ് വായ്പാ വിതരണം നടത്തി.12 സ്വയം സഹായ ഗ്രൂപ്പുകളിലെ 132 ഗുണഭോക്താക്കൾക്ക് 66 ലക്ഷം രൂപയാണ് വായ്പയായി വിതരണം ചെയ്തത്. പണിക്കർകടവിൽ നടന്ന ചടങ്ങ് കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഭരണസമിതി അംഗം ജി.രാജദാസ് വായ്പാ വിതരണം നടത്തി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണവും .മത്സ്യഫെഡ് എക്സ്റ്റൻഷൻ ഓഫീസർ കെ.ലത പദ്ധതി വിശദീകരണവും നടത്തി. സംഘം പ്രസിഡന്റ് വി.പ്രകാശ് അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ സഫിയത്ത്ബീവി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ.അനിരുദ്ധൻ, പി.പുഷ്പാംഗദൻ,എം.സുരേഷ് കുമാർ, കെ. എസ്.ഷറഫുദ്ദീൻ മുസ്ലിയാർ, ബലഭദ്രൻ, പ്രഭരാജൻ, പ്രസന്നൻ, ബിന്ദു നകുലൻ, കെ.രാജീവൻ പ്രോജക്ട് ഓസീസർമാരായ എം.സി.ശാരിക, സോണിയ കെവിൻ, മോട്ടിവേറ്റർ ജയമോൻ തുടങ്ങിയവർ പങ്കെടുത്തു.