കരുനാഗപ്പള്ളി: ചവറ ഐ.ആർ.ഇ കമ്പനിക്കെതിരെ അയണിവേലിക്കുളങ്ങര ജനകീയ സമര സമിതി സംഘടിപ്പിച്ച മനുഷ്യച്ചങ്ങല മനുഷ്യ മതിലായി മാറി. കോഴിക്കോട് പത്മനാഭൻ ജെട്ടി മുതൽ വടക്കോട്ട് പണിക്കർകടവ് വരെ 4 കിലോമീറ്റർ ദൈർഘ്യത്തിലാണ് മനുഷ്യ മതിൽ തീർത്തത്. കായൽത്തീരങ്ങളിൽ താമസിക്കുന്നവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. കരുനാഗപ്പള്ളി രജിസ്ട്രാർ ഓഫീസിൽ ഐ.ആർ.ഇ രജിസ്റ്റർ ചെയ്ത അയണിവേലിക്കുളങ്ങരയിലെ മൈനിംഗ് ലീസ് പൂർണമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരസമതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. വൈകിട്ട് 4നാണ് മനുഷ്യച്ചങ്ങല ആരംഭിച്ചത്. സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ എം.അൻസാർ,മഹേഷ് ജയരാജ്, വിജയലക്ഷ്മി, നിഷാ പ്രദീപ്, സഫിയത്ത് ബീവി, റഹിയാനത്ത്, ബീനാ ജോൺസൺ, മുസ്തഫ, സിംലാൽ, പാർട്ടി നേതാക്കളായ തൊടിയൂർ രാമചന്ദ്രൻ, പി.പുഷ്പാംഗദൻ, വിജയമ്മലാലി, കാട്ടൂർ ബഷീർ, കെ.രമണൻ, സത്യൻ, എൻ.അജയകുമാർ,മുനമ്പത്ത് വഹാബ്, ബാബു അമ്മവീട്, ആർ.രവി, അബ്ദുൽസലാം കെ.അശോകൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു. തുടർന്ന് നടത്തിയ യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, റവ.ഫാ.തോമസ് കോശി എന്നിവർ പ്രസംഗിച്ചു. സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ജഗത് ജീവൻലാലി സ്വാഗതവും ചീഫ് കോ -ഓർഡിനേറ്റർ നന്ദിയും പറഞ്ഞു. മനുഷ്യച്ചങ്ങലക്ക് സമര സമിതി ട്രഷറർ ടി.വി.സനിൽ,ഷിലു ഭരതൻ, സാബു, ജി.സജീബാബു, ഭദ്രകുമാർ, കുളച്ചവരമ്പേൽ ഷാജഹാൻ, സംഗീത്, തയ്യിൽ തുളസി, ജോബ് തുരുത്തിയിൽ, കെ.ജി.ശിവാനന്ദൻ, ഷൈൻ, ബൈജു, സന്തോഷ്, കുഞ്ഞുമോൻ, ജയലാൽ, സുരേഷ് പനക്കുളങ്ങര, ജി.സന്തോഷ് കുമാർ, സുനിൽകുമാർ, ഹരിദാസ്, പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.