mla
മാതാപിതാക്കൾ മരണപ്പെട്ട ഭിന്നശേഷിക്കാരനായ ഓച്ചിറ മഠത്തിൽക്കാരാണ്മ പട്ടാഴിത്തറയിൽ ഷെരീഫിന് സുമനസ്സുകളുടെ സഹായത്താൽ പുനർനിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സി. ആർ മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: മാതാപിതാക്കൾ മരണപ്പെട്ട ഭിന്നശേഷിക്കാരനായ മഠത്തിൽക്കാരാണ്മ പട്ടാഴിത്തറയിൽ ഷെരീഫിന് സുമനസുകളുടെ സഹായത്താൽ പുനർനിർമ്മിച്ചു നൽകിയ വീടിന്റെ
താക്കോൽദാനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു.

ഗ്രാമപഞ്ചായത്തംഗംവും ഭവന നിർമ്മാണ കൂട്ടായ്മ ചെയർപേഴ്സണുമായ മാളു സതീഷ് അദ്ധ്യക്ഷയായി.

ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥിയായിരുന്നു.
എ.എം.മുഹമ്മദ്, ആദിത്യൻ ആനന്ദ്, ആദർശ് ആനന്ദ്, ആർ.വേദവതി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം ആർ.സുജ, ബി.എസ്.വിനോദ്, ഡോ.എ.എ.അമീൻ, കബീർ തീപ്പുര, സലീം അമ്പിത്തറ, ഷാജി കുറുപ്പ്, സതീഷ് പള്ളേമ്പിൽ, സെയ്ഫ് കൊച്ചുവീട്ടിൽ, ഷാഫി കവറാട്ട്, നിസാർ, ഉണ്ണികുശസ്ഥലി, ഫാദർ കെ.ഒ .രാജു, എം.എസ് ഷൗക്കത്ത്, അബ്ദുൽ റഷീദ്, ബാവീസ് വിജയൻ, ആർ.ബൈജു, അശോക് കുമാർ, ഷാഫി കവറാട്ട് തുടങ്ങിയവർ സംസാരിച്ചു.