mla
പ്രിയദർശിനി കലാ സാംസ്കാരിക വേദിയും, ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച നാടക രാവ് സി.ആർ. മഹേഷ്‌ എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെയും ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ ക്ലാപ്പന തോട്ടത്തിൽ ജംഗ്ഷനിൽ ഒരുക്കിയിട്ടുള്ള കലാഭവൻ മണി നഗറിൽ11 ദിവസം നീണ്ടു നിൽക്കുന്ന നാടകരാവിന്റെ ഉദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. സാംസ്കാരിക വേദി പ്രസിഡന്റ്‌ എസ്.എം.ഇക്ബാൽ അദ്ധ്യക്ഷനായി. പ്രിയദർശിനിയുടെ അവതരണ ഗാനം സാംസ്കാരിക സാഹിതി ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ പ്രകാശനം ചെയ്തു. യു.ഡി. എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സി.ഐ. ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഒ.മിനിമോൾ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുരേഷ് തനുവേലി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ. മനുരാജ്, എസ്.മെഹർഷാദ്, പി.പദ്മകുമാർ, ബി.ശ്രീകുമാർ, കലാലയം ബാബു, ജി.ബിജു, പി.ജെ. കുഞ്ഞിചന്ദു, അഹമ്മദ്‌ കബീർ, പി.കെ.വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ പ്രകാശം പരത്തുന്ന വീട് നാടകം അവതരിപ്പിച്ചു.