
കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യാവകാശ ദിനാചരണം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ അഞ്ചുമീര ബിർള ഉദ്ഘാടനം ചെയ്തു.
സമിതിയുടെ പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷനായി.
യോഗത്തിൽ 90 വയസ് പ്രായമായ ആർ.ബി.നായരെ ജനറൽ സെക്രട്ടറിയും റിട്ട. ജയിൽ ഡി.ഐ.ജിയുമായ ബി.പ്രദീപ് ആദരിച്ചു. സൈക്ലിംഗ് വിജയി കെവിൻ കെന്നത്ത് ഗോമസിന് സബ് ജഡ്ജ് മൊമെന്റോ നൽകി. ജി.ശങ്കർ, കുരീപ്പുഴ യഹിയ, നജ്മ ഷാജഹാൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പ്രജീഷ് ശശിധരൻ സ്വാഗതവും ജോൺ വർഗീസ് പുത്തൻപുര നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അയത്തിൽ അൻസറിനെ സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ബി.പ്രദീപാണ് ജനറൽ സെക്രട്ടറി. ആർ.ബി.നായർ, വിനോദ് ലാൽ (ലാലാസ് കൺവെൻഷൻ സെന്റർ), അലക്സ്.കെ.പണിക്കർ, അബ്ദുൽ റഹ്മാൻ കോയ (സംസ്ഥാന രക്ഷാധികാരി),
അഡ്വ. എ.ഉദയകുമാർ, കൊല്ലം പ്രസാദ്, എൻ.രാജു, അഡ്വ. കെ.കെ.രാജീവൻ, എൻ.അബ്ദുൽ ലത്തീഫ്, എം.നജീബ് (വൈസ് പ്രസിഡന്റ്), കെന്നത്ത് ഗോമസ്, കുരീപ്പുഴ യഹിയ, അഡ്വ. അബൂബക്കർ കുട്ടി, കൊല്ലം സുകു, ബിജു രാമചന്ദ്രൻ, നെടുമ്പന പി.കെ.മുരളീധരൻ, എസ്.ഷാജി, സജിൻ സുന്ദർ (സെക്രട്ടറി),
ആർ.എസ്.പ്രദീപ്, കിളികൊല്ലൂർ രാജൻ (ജോ. സെക്രട്ടറി), ജോൺ വർഗീസ് പുത്തൻപുര (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അഡ്വ. രഘുപാലൻ, അഡ്വ. ജി.രാജീവൻ, അഡ്വ. കെ.ആർ.അമ്പിളി (നോട്രി) എന്നിവരാണ് ലീഗൽ അഡ്വൈസർമാർ.