പുനലൂർ: ഒരാഴ്ചയായി പുനലൂരിൽ നടന്നുവന്ന ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. ഭാരവാഹികളായി അഡ്വ. ഓച്ചിറ അനിൽകുമാർ (പ്രസിഡന്റ്), അഭിഭാഷകരമായ രാജേന്ദ്രബാബു, ജി.വിജയകുമാർ, ശിവപ്രസാദ്, സരിത, ജി.എസ്.സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്), അഡ്വ. പി.കെ.ഷിബു (സെക്രട്ടറി), അഭിഭാഷകരായ ബി.ഷംനാദ്, തങ്കരാജ്, കെ.കെ.ജയകുമാർ, സിസിൽ.ജി മുണ്ടയ്ക്കൽ, പ്രശോഭ (ജോ.സെക്രട്ടറി), അഡ്വ.സുമലാൽ (ട്രഷറർ) എന്നിവരടങ്ങിയ 51അംഗ കമ്മിറ്റിയെയും തിരഞ്ഞടുത്തു.