കൊല്ലം: ജില്ല ​കേരളോത്സവത്തിന്റെ രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ ചടയമംഗലം ബ്ലോക്ക്​ പഞ്ചായത്ത്​ 119 പോയിന്റുമായി ഒന്നാമതെത്തി. കൊല്ലം കോർപ്പറേഷൻ കടുത്ത പോരാട്ടവുമായി തൊട്ടുപിന്നിലുണ്ട്​. 116 പോയിന്റാണ് കൊല്ലം കോർപ്പറേഷനുള്ളത്​. 100 പോയിന്റുമായി ശാസ്താംകോട്ട ബ്ലോക്ക്​ പഞ്ചായത്ത്​ മൂന്നാം സ്ഥാനത്തും ഓച്ചിറ ​ബ്ലോക്ക്​ 89 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്​.