kadakkal
എസ്‌.എൻ.ഡി.പി യോഗം ചുണ്ട ശാഖയിൽ ചെമ്പമൺ ശിവഗിരി കുടുംബയോഗം രൂപീകരണം യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3802 -ാം നമ്പർ ചുണ്ട ശാഖയിൽ കുടുംബയോഗങ്ങളുടെ രൂപീകരണം പൂർത്തിയായി. ശാഖ അതിർത്തിയിലെ എല്ലാ കുടുംബങ്ങളിലെയും അംഗങ്ങളുടെ കുടുംബ രജിസ്റ്റർ തയ്യാറാക്കി ഓരോ വീടിനും ശാഖയുടെ വീട് നമ്പർ പതിച്ചു. 25-30 വീടുകൾക്ക് ഒരു കുടുംബയോഗം യൂണിറ്റ് എന്ന നിലയിൽ ചെമ്പഴന്തി ,വയൽവാരം ,മരുത്വാമല ,കുട്ടിയമ്മ, മാടനാശാൻ, കുമാരനാശാൻ, ടി.കെ.മാധവൻ, ശിവഗിരി എന്നിങ്ങനെയാണ് കുടുംബയോഗങ്ങൾ രൂപീകരിച്ചിട്ടുള്ളത്. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ്, ശാഖ പ്രസിഡന്റ്‌ എസ്‌.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ബൈജു, സെക്രട്ടറി മധു, കമ്മിറ്റി അംഗങ്ങളായ ജയകുമാർ, ഷിബു, വിജയൻ, അനിൽകുമാർ, ഷീല, ജയകുമാരി,ലിജു എന്നിവർ കുടുംബയോഗങ്ങൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. എല്ലാ ഞായറാഴ്ചകളിലും ഓരോ കുടുംബയോഗങ്ങളിലും കുടുംബപ്രാർത്ഥനകൾ നടത്തുവാൻ തീരുമാനിച്ചു. ശിവഗിരി കുടുംബയോഗ രൂപീകരണം യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ എസ്‌.രാജേന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ബൈജു, സെക്രട്ടറി മധു,ജയകുമാർ, ഷിബു, വിജയൻ എന്നിവർ സംസാരിച്ചു.