കൊല്ലം: ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ നടപ്പാക്കുന്ന നിറവ് പദ്ധതിയായ ഭക്ഷ്യകിറ്റ് വിതരണം ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ആശ്വാസമാകുന്നു. ചവറ, കുളക്കട ബ്ളോക്ക് പഞ്ചായത്തുകളിലായി 400 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ബാക്കി ബ്ളോക്ക് പഞ്ചായത്തുകളുടെ വിതരണം ആരംഭിച്ചു. 2500 കുടംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ നൽകുന്നത്. 60 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി വിനിയോഗിക്കുക. അരി, ഈന്തപ്പഴം, കശുഅണ്ടിപ്പരിപ്പ്, ഓട്സ്, ഹോർലിക്സ്, മിൽക്ക് പ്രോഡക്ട്സ്, ബദാം തുടങ്ങിയ പോഷകാഹാര സാധനങ്ങളാണ് കിറ്റിലുള്ളത്. 2500 രൂപയാണ് ഒരു കിറ്റിന്റെ ചെലവ്.
.....................................
നിറവ് പദ്ധതിയിൽ അടുത്ത വർഷം മുതൽ ഓണം, റംസാൻ, ക്രിസ്മസ് എന്നിങ്ങനെ മൂന്ന് തവണയായി ഭിന്നശേഷിക്കാരുളള കുടംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകും. ഒരു കോടി രുപ പദ്ധതിക്കായി നീക്കി വയ്ക്കും.
സാം കെ. ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്