.

പരവൂർ: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായുള്ള പൊതു ബോധവത്കരണ പരിപാടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പരവൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പരവൂർ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ. ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ. എ.സഫർ കയാൽ അദ്ധ്യക്ഷനാകും. സംരംഭകർക്ക് എങ്ങനെ ബാങ്ക് ലോണുകൾ ലഭ്യമാക്കാം, എങ്ങനെ സംരംഭം തുടങ്ങാം, സബ്സിഡിയോട് കൂടി ലോണുകൾ ലഭ്യമാകുന്ന സർക്കാർ പദ്ധതികൾ ഏതൊക്കെ, 1,20,000 രൂപ ലോൺ എടുത്താൽ 90000 രൂപ വരെ സബ്സിഡിയായി ലഭ്യമാകുന്ന വ്യക്തിഗത പദ്ധതികൾ, ഗ്രൂപ്പ് സംരംഭങ്ങൾക്ക് 5 ലക്ഷം രൂപ ലോൺ എടുത്താൽ 3,75,000 രൂപ വരെ സബ്സിഡിയായി ലഭിക്കുന്ന മുനിസിപ്പൽ പദ്ധതികൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും.വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി വ്യവസായ വികസന ഓഫീസറുമായോ ഇന്റേൺസുമായോ ബന്ധപ്പെടാം.ഫോൺ:വ്യവസായ വികസന ഓഫീസർ- 9188127039
ഇന്റേൺസ്-9633450756,8113077072