ചവറ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പൊലീസ് അതിക്രമത്തിലും ബന്ധു നിയമനത്തിനും, പി.പി.ഇ കിറ്റ് അഴിമതിക്കും മത്സ്യഫെഡ് അഴിമതിക്കുമെതിരായി ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ചവറ ഗോപകുമാർ നയിച്ച വാഹന പ്രചരണ ജാഥ രാമൻകുളങ്ങരയിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാറിന് പതാക കൈമാറി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനാകും. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചക്കിനാൽ സനൽകുമാർ, അഡ്വ. സേതുനാഥൻപിള്ള, അഡ്വ.ഇ.യൂസഫ് കുഞ്ഞ്, ബാബുജി പട്ടത്താനം, അഡ്വ.ഷേണായി, ചവറ ഹരീഷ് കുമാർ, ചിത്രാലയം രാമചന്ദ്രൻ, എം.സുശീല, മണ്ഡലം പ്രസിഡന്റുമാരായ നിസാർ കലതിക്കാട്, യേശുദാസൻ, പവിഴപ്പറമ്പിൽ പുഷ്പരാജൻ, അജയൻ ഗാന്ധിതറ, അഡ്വ.സുരേഷ് കുമാർ, ശരത് പട്ടത്താനം, അൽഫോൺസ് ഫിലിപ്പ്, ഈ.റഷീദ്, ജയചന്ദ്രൻ, മേച്ചേഴുത്ത് ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.