paravur

പരവൂർ: പരിശീലനത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ചാടി കടന്ന് സംസ്ഥാന സ്കൂൾ കായിക മേളയിൽ ലോങ്ങ് ജമ്പിൽ വെങ്കല മെഡൽ നേട്ടം കൈവരിച്ച് പൂതക്കുളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി എസ്.നവമി. കായിക പരിശീലനത്തിന് ഏറെ പരിമിതികളുള്ള മൈതാനത് താത്ക്കാലികമായി നിർമ്മിച്ച പിറ്റിൽ പരിശീലിച്ചാണ് വെങ്കല മെഡൽ നേട്ടം കൈവരിച്ചത്. സ്കൂൾ കായിക അദ്ധ്യാപകൻ നിഹാസിന്റ പിൻതുണയുമുണ്ടായിരുന്നു. പൂതക്കുളം കരടി മുക്ക് വട്ടച്ചാലിൽ വീട്ടിൽ സുഗുണന്റയും ബിന്ദുവിന്റെയും മകളാണ്.