കൊല്ലം : മഹാത്മാഗാന്ധിയുടെ 153​ാം ജന്മവാർഷിക ദ്വൈമാസാചരണത്തിന്റെ സമാപനം,​ 'രാഷ്ട്രപുരോഗതിക്ക് ഗാന്ധിയൻ കാഴ്ചപ്പാടുകളുടെ പ്രാധാന്യം' എന്ന സെമിനാർ ഉദ്ഘാടനം,​ ഗാന്ധി പുരസ്‌കാരദാനം എന്നിവ ഗോവഗവർണർ പി.എസ്.ശ്രീധരൻപിള്ള ഇന്ന് നിർവഹിക്കുമെന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പ്രകാശൻപിള്ള അറിയിച്ചു. ഗാന്ധി ദർശൻപരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും.

രാവിലെ 11ന് കൊല്ലം പ്രസ് ക്ലബ്‌ ഹാളിൽ നടക്കുന്ന യോഗത്തിൽ

ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ ആദ്ധ്യക്ഷതവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയേൽ, ഫാ.ഡോ.ഒ.തോമസ്, ജെ. സുധാകരൻ, ഡോ.ജയദേവൻ എന്നിവർ സംസാരിക്കും. ആർ.പ്രകാശൻപിള്ള സ്വാഗതവും സി.ഗോപകുമാർ നന്ദിയും പറയും.

സിദ്ധാർത്ഥ സുരേഷ്, സുനിൽ എൻ. പിള്ളൈ, പി. സുബാഷ് ചന്ദ്രൻ, ഡോ. മണിക് കുമാർ, എ.അനിൽവർമ, ജോയ് ജോസഫ്, ഡോ. എം.സി.സിറിയക് എന്നിവരെ മഹാത്മാഗാന്ധി എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും.