kadakam-
കശുഅണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളികൾ ഫാക്റ്ററി പടിക്കൽ നടത്തി വന്ന സമരം ഹെഡ് ഓഫീസിനു മുന്നിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് നിർവഹിക്കുന്നു

കൊല്ലം: ഇടതു ഭരണം ജില്ലയുടെ നട്ടെല്ലായ കശുഅണ്ടി വ്യവസായത്തിന്റെ അന്ത്യം കുറിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് പറഞ്ഞു.ജോലി, കൂലി, മരുന്ന്, തൂക്കത്തിൽ വെട്ടിപ്പ് തടയാൻ ഇലക്ട്രോണിക്സ് ത്രാസ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 14 ദിവസമായി കശുഅണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളികൾ ഫാക്റ്ററി പടിക്കൽ നടത്തി വന്ന സമരം ഹെഡ് ഓഫീസിനു മുന്നിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ വോട്ടും വാങ്ങി അധികാരത്തിൽ കയറി തൊഴിലാളി ദ്രോഹത്തിൽ റിക്കോർഡിട്ട സർക്കാരാണിതെന്നും കശുഅണ്ടി തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുവാനോ അവർക്ക് ആശ്വാസം നൽകുവാനോ 7 വർഷമായിട്ടും സർക്കാർ തയ്യാറാകുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉപവാസ സമരം നടത്തി.സമാപന സമ്മേളനം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ അദ്ധ്യക്ഷനായി. ബിന്ദു കൃഷ്ണ, കോയിവിള രാമചന്ദ്രൻ, തൊടിയൂർ രാമചന്ദ്രൻ, സൂരജ് രവി, കെ.ബേബിസൺ, വിപിന ചന്ദ്രൻ, എ.ഷുഹൈബ്, പ്രസാദ് നാണപ്പൻ, ജോർജ്.ഡി കാട്ടിൽ, എം.വി.ഹെൻട്രി, ശ്രീജ, കെ.ബി.ഷഹാൽ, രാജീവ് പാലത്തറ, കുരുവിള ജോസഫ്, ആർ.സാജൻ, എ.ജോൺസൺ തുടങ്ങിവർ സംസാരിച്ചു.