clins-alexander-23

കൊല്ലം: ദേശീയ പാതയിൽ കാവനാട് പൂവൻപുഴയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിള വീട്ടിൽ അലക്സാണ്ടർ - ജിജി ദമ്പതികളുടെ മകൻ ക്ലിൻസ് അലക്സാണ്ടർ (23) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.45 നായിരുന്നു അപകടം. പരിക്കേറ്റ കാർ ഡ്രൈവർ ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലത്ത് നടക്കുന്ന എക്സിബിഷനുമായി ബന്ധപ്പെട്ട ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. തിരുവനന്തപുരത്തു നിന്ന് അരി കയറ്റി കൊച്ചിയിലേയ്ക്ക് പോവുകയായിരുന്നു ലോറി. കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മലക്കം മറിഞ്ഞ കാർ മതിലിൽ ഇടിച്ചാണ് നിന്നത്. ക്ളിൻസിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരി : അലീന.