powr-
സംസ്ഥാന പവർലിഫ്റ്റിംഗ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ പരിശീലകർക്കൊപ്പം

കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിംഗ്

ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി അമൃതവിശ്വവിദ്യാപീഠത്തിലെ

വിദ്യാർത്ഥികൾക്ക് സുവർണ നേട്ടം. ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് വിദ്യാർത്ഥികൾ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. ബി.സി.എ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എൻജിനീയറിംഗിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വവിദ്യാപീഠത്തിലെ കായിക അദ്ധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക് വാവച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.