കൊല്ലം: ശ്രീനാരായണ വനിതാ കോളേജ് കെമിസ്ട്രി വിഭാഗവും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന, കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പോൺസർ ചെയ്യുന്ന സൗജന്യ നെറ്റ് പരിശീലന ക്ലാസുകൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.എസ്.എസ്.ശ്യാം ചന്ദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ അദ്ധ്യക്ഷനായി. കെമിസ്ട്രി വിഭാഗം അദ്ധ്യാപകരായ ഡോ.എ.വി.ആശാഭാനു, ഡോ.എസ്.ആർ.അരുണിമ, ഡോ.വി.വിജയലക്ഷ്മി, സി.എൽ.ആശ, ഡോ.പി.പൂർണിമ വിജയൻ എന്നിവർ സംസാരിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. പി.ജി.ചിത്ര സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്ററും കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ പി.എ.പവിത നന്ദിയും പറഞ്ഞു. പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ തുടർന്നുള്ള അവധി ദിവസങ്ങളിൽ നടത്തും.