കരുനാഗപ്പള്ളി: എം.സി.പി.ഐ (യു )കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളിയിൽ (എൻ.പരമേശ്വരൻ പോറ്റി നഗറിൽ ) നടന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുക, നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധികുടിശ്ശി ആനുകൂല്യങ്ങൾ ഉടൻ വിതരണംചെയ്യുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.സംസ്ഥാന സെക്രട്ടറി ഇ.കെ.മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബി.സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. ആദ്യ കാലകമ്മ്യൂണിസ്റ്റ് പാറ്റേത്തറ ഭാസ്ക്കരൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ശശികുമാർ , എൻ.ശശിധരൻ പിള്ള , ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വിനോദ് കുമാർ ,എസ്.ഉണ്ണി , പി.ശങ്കരൻ എന്നിവർ പ്രസംഗിച്ചു. എൻ.ഉണ്ണികൃഷ്ണൻ പോറ്റിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.