accident-death-dinu-geo

കടമ്പനാട്: ടിപ്പർ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് പേർ മരിച്ചു.കൊല്ലം പോരുവഴി പുത്തൻ പറമ്പിൽ ഡിനു ജോർജ് (35), സൂസി കോട്ടേജിൽ ജോൺ​സൻ ​(70) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തുവയൂർ ജംഗ്ഷനിലാണ് സംഭവം.
കല്ലുകുഴി ഭാഗത്ത് നിന്ന് നെല്ലിമുകൾ ഭാഗ​ത്തേക്ക് വരികയായിരുന്ന ഒാട്ടോറിക്ഷയിൽ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. നാട്ടുകാർ ഓ​ടിക്കൂടി ഓട്ടോ വെ​ട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ അടൂർ ഗവ: ജനറൽ ആശുപത്രി മോർച്ചറിയിൽ.