shakha-

കൊല്ലം: എസ്.എൻ.ഡി.പി യോഗം 5240-ാം നമ്പർ പത്രാധിപർ കെ.സുകുമാരൻ സ്മാരകം വടക്കേവിള ശാഖയുടെ വിശേഷാൽ പൊതുയോഗത്തിന്റെയും ശാഖാ ഓഫീസിന്റെയും ഉദ്‌ഘാടനം ശാഖാ പ്രസിഡന്റ് പി.ബൈജു നിർവഹിച്ചു. ശാഖാ യൂണിയൻ കമ്മിറ്റിയംഗം ജി.സുന്ദരേശൻ അദ്ധ്യക്ഷനായി. ശാഖാ വനിതാ സംഘം പ്രസിഡന്റ് സി.തങ്കമണി പ്രാർത്ഥന നടത്തി. കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ എം.സജീവ്, യൂണിയൻ വനിതാ സംഘം ഭരണസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജെ.വിമല കുമാരി, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡി.രവീന്ദ്രൻ, അഡ്വ.ജെ.രാധാകൃഷ്ണൻ, കെ.സതീഷ്, സി.വിജയൻ, ആർ.വിനീഷ്, എസ്.അനിൽകുമാർ, എൻ.സി.സന്തോഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എ.ഷാൺമധരൻ സ്വാഗതവും ശാഖാ പ്രസിഡന്റ് പി.ആർ.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.