കരുനാഗപ്പള്ളി: അമ്മ മനസ് കൂട്ടായ്മയുടെ തൊടിയൂർ മേഖലാ കുടുംബ സംഗമം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ 100 അമ്മമാർക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അമ്മ മനസ് ചെയർപേഴ്‌സൺ മാരിയത്ത് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ശകുന്തള അമ്മവീട് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ധർമ്മൻ, തൊടിയൂർ വിജയൻ, ഗീതാ ഓച്ചിറ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.തങ്കച്ചൻ, നിസാർ, രാധാമണി, മായാ ഉദയകുമാർ , ഷേർളി തുടങ്ങിയവർ പ്രസംഗിച്ചു.