കൊല്ലം : ശിവഗിരി മഠത്തിന്റെ 90-ാമത് ഔദ്യോഗിക പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് കൈതകുന്നേൽ സുബാഷ്, സെക്രട്ടറി അഡ്വ .എൻബി.ചന്ദ്രമോഹൻ, ട്രഷറർ ജ്യോതിഷ് അനിൽ
കമ്മിറ്റി അംഗവുമായ ബിജു വരുൺ അഞ്ചാലുംമൂട് എന്നിവരുടെ നേതൃ ത്വത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.28ന് രാത്രി ഭക്ഷണവും താമസവും കണ്ണാട്ടുകുടി ക്ഷേത്രഹാളിലും
29ന് രാവിലെ പ്രഭാത ഭക്ഷണവും വിശ്രമവും ശക്തികുളങ്ങര കപ്പിത്താൻ ഗുരുമന്ദിരത്തിലും തുടർന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി 10.30 ന് മുളങ്കാടകം ക്ഷേത്രത്തിൽ ലഘുഭക്ഷണവും വിശ്രമവും. ഉച്ചയ്ക്ക് കൊല്ലം ശാരദാമഠത്തിൽ സ്വീകരണവും ഉച്ച ഭക്ഷണവും. കൊല്ലം രൂപതയുടെ കൊട്ടിയത്തുള്ള സൗത്ത് കേരളാ പ്രൊവിൻസ് ഒ.സി.ഡി ഹാൾ രാത്രി വിശ്രമം. 30ന് പ്രഭാത ഭക്ഷണത്തിനു ശേഷം സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ പാരിപ്പള്ളിയിലെത്തി തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.