photo
ലോകഭിന്നശേഷി ദിനാഘോഷ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേരളാ വൈകല്യ ഐക്യഅസോസിയേഷന്റെ ആഭിമുഖ്യത്തിലൽ ലോകഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി നിർദ്ധന ഭിന്നശേഷിക്കാർക്ക് ചികിത്സാധനസഹായവും വിതരണം ചെയ്തു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അരിനല്ലൂർ ജോസ് അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ എം.അൻസാർ, നജീബ് മണ്ണേൽ , പി.സോമരാജൻ, ഷാജഹാൻ രാജധാനി, കെ.ആർ.സന്തോഷ്ബാബു, ആർ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.