കൊല്ലം : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ സമ്മേളനം നടത്തി. എസ്.എൻ.ഡി.പി യോഗം 675ാം നമ്പർ വലിയപാഠം ശാഖയിൽ വച്ച് നടത്തിയ സമ്മേളനം യൂണിയൻ സെക്രട്ടറി ഡോ.പി.കമലാസനൻ ഉദ്ഘാടനം ചെയ്തു. സ്വാമി അസംഗാനന്ദഗിരി (ശിവഗിരി ) അനുഗ്രഹ പ്രഭാഷണം നടത്തി . പഞ്ചായത്തുതല ചെയർമാൻ സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു, നെടിയവിള സജീവൻ എസ്. രഞ്ജിത്ത്, എ.തമ്പി , ശാഖാ സെക്രട്ടറി ഉത്തമൻ എന്നിവർ സംസാരിച്ചു. കൺവീനർ കെ.ഉദയകുമാർ സ്വാഗതവും ജോയിന്റ് കൺവീനർ വി.അജയഘോഷ് നന്ദിയും പറഞ്ഞു.