
പരവൂർ: പരവൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (യൂ.ഐ.ടി ) വിദ്യാർത്ഥികളെ ബൈക്കിലെത്തിയ മൂന്ന് പേർ ആക്രമിച്ചതായി പരാതി. ദയാബ്ജി ജംഗ്ഷനിൽ തിങ്കളാഴ്ച 4.30 ഓടെയാണ് സംഭവം. അമിത വേഗത്തിൽ ബൈക്കിലെത്തിയ രണ്ട് പേർ സമീപത്തെ കടകളിൽ അക്രമം നടത്തുകയും വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും ബൈക്ക് ഇടിപ്പിക്കാനും ശ്രമിച്ചു. ഇത് ചോദ്യം ചെയ്‌ത വിദ്യാർത്ഥികളെയാണ് മർദ്ദിച്ചത്. മർദ്ദനമേറ്ര വിദ്യാർത്ഥികളായ ദേവനാരായണൻ, ധനുഷ് എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഘത്തിലെ കൊച്ചാലുംമൂട് സ്വദേശി ആനന്ദിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവം കഴിഞ്ഞ് മണിക്കുറുകളായിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന പരാതിയുണ്ട്. പ്രദേശത്തെ സ്കൂളുകൾ, ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പുകൾ എന്നിവ ലക്ഷ്യമാക്കി ലഹരി വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.