shafi

കൊല്ലം: പിൻവാതിൽ നിയമനങ്ങൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും പിൻവാതിൽ നിയമനത്തിനുള്ള ലോകകപ്പ് പിണറായി സർക്കാരിന് നൽകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. നിഷയ്ക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് അദ്ധ്യക്ഷനായി. ബിന്ദു കൃഷ്ണ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, സൂരജ് രവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആർ.എസ്.അബിൻ, ഫൈസൽ കുളപ്പാടം, കുരുവിള ജോസഫ്, അനീഷ്ഖാൻ, വിഷ്ണു സുനിൽ പന്തളം, ഷംല നൗഷാദ്, പ്രദീപ്‌ മാത്യു, അനിൽ മത്തായി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അഖിൽ ഭാർഗവൻ, കാർത്തിക് ശശി, അസൈൻ പള്ളിമുക്ക്, ഷാ സലീം, നിഷാ സുനീഷ്, അഡ്വ.ഫെബ, ചൈത്ര ഡി.തമ്പാൻ, ശരത് പട്ടത്താനം, ജില്ലാ ഭാരവാഹികളായ റിയാസ് ചിതറ, കുമ്മിൾ ഷെമീർ, അനന്ദു കോലത്ത്, സുബലാൽ, സനൽ പുതിച്ചിറ, റിനോസ്ഷാ, അജയകുമാർ, ഷാഫി ചെമ്മാത്, അനു വർഗീസ്,ശരത് മോഹൻ, ഷക്കിം, ഷാജഹാൻ പാലക്കൽ, അനന്തൻ പന്മന എന്നിവർ സംസാരിച്ചു.