
കൊല്ലം: സംശുദ്ധരായ പൊതുപ്രവർത്തകർ നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അമ്പാടി കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആമ്പാടി പി.ശങ്കുപിള്ള ജന്മശതാബ്ദി ആഘോഷങ്ങളുടെ ഒരു വർഷം നീണ്ട പരിപാടികളുടെ സമാപനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.അരുണഗിരി അദ്ധ്യക്ഷനായി. മുൻ എം.പി പി.രാജേന്ദ്രൻ, മുൻ എം.എൽ.എ എ.എ.അസീസ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, എൻ.അഴകേശൻ, ഡോ.വി.എസ്.രാധാകൃഷ്ണൻ, മങ്കാട്ടുണ്ണൂർ പുരുഷൻ പിള്ള, എം.ദേവദാസ്, കമറുദീൻ മുസലിയാർ, തുളസീധരൻ പാലവിള, ശാന്തിനികേതൻ ഗോപാലകൃഷ്ണ പിള്ള, ആമ്പാടി സുരേന്ദ്രൻ, ആശ്രാമം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. മുൻ എം.പി. പി.രാജേന്ദ്രൻ, എ.എ.അസീസ്, കെ.എ.റഷീദ്, എൻ.അഴകേശൻ, ഡി.ആന്റണി, ഷംസുദീൻ മുസലിയാർ എന്നിവരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി ആദരിച്ചു.