 
അഞ്ചൽ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ, ശാസ്ത്ര വിചാരം പുലരാൻ' എന്ന മുദ്രാവാക്യമുയർത്തി 22 മുതൽ 30 വരെ സംസ്ഥാന തലത്തിൽ നടക്കുന്ന 'ജനചേതന യാത്ര'യുടെ പ്രചരണാർത്ഥം ഇടമുളയ്ക്കൽ പഞ്ചായത്തിൽ വിളംബര ജാഥ നടക്കുകയാണ്. വിളംബര ജാഥയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി പനച്ചവിള പബ്ലിക് ലൈബ്രറിയിൽ വച്ച് സംഘാടക സമിതി രൂപീകരണ യോഗം നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ബാബു പണിക്കർ യോഗം ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ എൽ.പ്രസാദ്, കെ.സോമരാജൻ, സി.ബി.പ്രകാശ്, വി.സുന്ദരേശൻ, ബി.മുരളി, സ്വപ്ന ജയകുമാർ, രാജേന്ദ്രൻ പിള്ള, ഗിരിജാ ശിവദാസ്, റെജി സുനിൽ,മഹേന്ദ്രലാൽ, കെ.ദേവരാജൻ എന്നിവർ സംസാരിച്ചു.