എഴുകോൺ : ജലവിതരണ കുഴലിടാൻ കുഴിയെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാങ്ങോട് - ശിവഗിരി പാതയിൽ എഴുകോൺ മുക്കണ്ടം ജംഗ്ഷന് സമീപത്താണ് കുഴിയെടുത്തത്. റോഡിന് പൊതുവേ വീതി കുറഞ്ഞ ഭാഗമാണിത്. എഴുകോൺ മൂകാംബിക ദേവീ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി മുറിച്ചാണ് കുഴിയെടുത്തത്. അടുത്തുള്ള സാമില്ലിലേക്കും വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനാകുന്നില്ല.
റബർ ഉല്പാദക
സംഘം വാർഷികം
അഞ്ചൽ: ഏരൂർ റബർ ഉല്പാദക സംഘത്തിന്റെ വാർഷിക യോഗം നാളെ ഉച്ചയ്ക്ക് 2 ന് നടക്കും. ഏരൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ സംഘം പ്രസിഡന്റ് കെ. ദേവേന്ദ്രൻ അദ്ധ്യക്ഷനാകും.
ജലജീവൻ മിഷന്റെ ഭാഗമായുള്ള പൈപ്പിടീലിനാണ് കുഴിച്ചത്. കുഴിച്ച ശേഷം ഒരു ദിവസം പോലും പണി നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കുണ്ടറ പദ്ധതിയുടെ പ്രധാന കുഴൽ മാറ്റുന്നതിന് അടുത്തിടെയാണ് ആഴ്ചകൾ നീണ്ടു നിന്ന പണികൾ ഈ ഭാഗത്ത് നടന്നത്. അന്ന് കുഴിയെടുത്ത ഭാഗത്ത് റീ ടാർ ചെയ്യുന്നതിന് മെറ്റൽ നിരത്തിയ ശേഷമാണ് ഇപ്പോഴത്തെ കുഴിയെടുപ്പ് .
നിരത്തിയ മെറ്റൽ മഴയിൽ ഒലിച്ച് റോഡിൽ നിരക്കുന്ന സ്ഥിതിയുമുണ്ട്. എഴുകോണിലെ റെയിൽവേ അടിപ്പാലത്തിൽ മണ്ണും മെറ്റലും അടിഞ്ഞു കൂടി അപകടമുണ്ടാകുന്ന നിലയുമുണ്ട്. ഇരു ചക്ര വാഹന യാത്രികർ ഭാഗ്യം കൊണ്ടാണ് ഇവിടെ വീഴാതെ പാലം കടക്കുന്നത്.