navaneeth

കൊട്ടാരക്കര: ഓർമ്മശക്തിയിൽ പ്രായത്തെ വെല്ലുന്ന പക്വതയുമായി എട്ടുവയസുകാരൻ നവനീത്. പനവേലി ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥി നവനീത്.എസ്.നാഥാണ് കലാംസ് വേൾഡ് റെക്കാഡ് സ്വന്തമാക്കിയത്. 89 പൊതുവിജ്ഞാന ചോദ്യങ്ങൾ, ഗുണന പട്ടികകൾ, ഗണിത ചോദ്യങ്ങൾ, ഇംഗ്ളീഷ് കവിത, മലയാളം കവിതകൾ, ഓണപ്പാട്ട്, കടങ്കഥകൾ, വിവർത്തനം, വാഹനങ്ങൾ, പക്ഷികൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ നിശ്ചിത സമയം കൊണ്ട് മികവ് പുലർത്തിയാണ് നവനീത് അംഗീകാരത്തിന് അർഹനായത്. കോന്നി ഐരവൺ കിണറ്റുമുഴക്കൽ വീട്ടിൽ ജി.ശ്രീകുമാർ, അമ്പലക്കര സ്വദേശി വിദ്യ.വി.നായർ എന്നിവരുടെ ഏകമകനാണ് നന്ദു എന്ന് വിളിപ്പേരുള്ള നവനീത്.