എഴുകോൺ : യുവ കേരളം ബ്ലോക്ക് തല കപ്പാസിറ്റി ബിൽഡിംഗ് പരിശീലനത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സി.ഡി.എസിനുള്ള അവാർഡ് എഴുകോൺ കുടുംബശ്രീ നേടി. ചെയർപേഴ്സൺ എം.പി.പ്രീതക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ഉപഹാരം കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.ലീലാമ്മ അദ്ധ്യക്ഷയായി. ത്രിതല പഞ്ചായത്ത് ഭാരവാഹികളും കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺമാരും പങ്കെടുത്തു.