
ചവറ: സി.പി.എം തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി അംഗം മുള്ളിക്കാല അനീസാ മൻസിലിൽ ഇ. അബ്ദുൽ റഹീം (74) നിര്യാതനായി. മുള്ളിക്കാല എസ്.ഐ.എൽ.പി സ്കൂൾ മാനേജർ , തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈ സ്കൂൾ ഭരണ സമിതി അംഗം , കർഷകസംഘം ചവറ ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കബറടക്കം നടത്തി. ഭാര്യ: സുഹറാ ബീവി (തേവലക്കര പഞ്ചായത്ത് മുൻ അംഗം). മക്കൾ: അനൂപ്, അൻഷാദ്, അനീസ. മരുമക്കൾ: ഷീജ, സുനൈന, നിസാർ.