കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന കായിക മേള ഇന്നും നാളെയുമായി കൊല്ലത്ത് നടക്കും. ജില്ലകളെ നാല് മേഖലകളിലായി തിരിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളാണ് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നത്. ക്രിക്കറ്റ്, ഷട്ടിൽ ബാറ്റ്മിന്റൺ, വടംവലി, ചെസ്, ക്യാരംസ്, അത്‌ലറ്റിക്‌സ് എന്നീ ഇനിങ്ങളിൽ ഇരുന്നൂറോളം വനിതകളടക്കം അഞ്ഞൂറിലധികം ജീവനക്കാർ പങ്കെടുക്കും. 26 ട്രാക്ക്, 24 ഫീൽഡ്, 15 ഗെയിംയ് മത്സരങ്ങൾ നടക്കും. ആശ്രാമം മൈതാനം, വാമോസ് ടർഫ്, നാസ ബാറ്റ്മിന്റൺ അക്കാഡമി, ആശ്രമം എ.വൈ.കെ ഓഡിറ്റോറിയം, ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവയാണ് മത്സര വേദികൾ.
ഗെയിംസ് മത്സരങ്ങളുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 8ന് സുജിത്ത് വിജയൻ പിള്ള എം.എൽ എ നിർവഹിക്കും. കായിക മേളയുടെ ഉദ്‌ഘാടനം 18ന് രാവിലെ 8ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ചിഞ്ചുറാണിയും സമാപന യോഗം ഉദ്ഘാടനവും സമ്മാന വിതരണവും വൈകിട്ട് 4.30 ന് മേയർ പ്രസന്ന ഏണസ്റ്റും നിർവഹിക്കും.