കൊല്ലം: കല്ലുംതാഴം ബൈപാസ് റോഡിലുള്ള ഹിണ്ടാസ് മോട്ടോഴ്സ് ഉടമ ബിജു ദേവരാജിനെ അക്രമിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബിജു ദേവരാജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.ഒക്ടോബർ 27ന് രാത്രി 7ഓടെയാണ് ഓൺലൈൻ ചാനൽ പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തിലെത്തി ബൈജുദേവരാജിനെ അക്രമിച്ചത്. കിളികൊല്ലൂർ പൊലീസിൽ ആദ്യം പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. തുടർന്നാണ് മുഖ്യ മന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അടക്കം കൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലും ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലും പൂർണ തൃപ്തിയുണ്ടെന്നും ബിജു ദേവരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.