പരവൂർ : കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പരവൂർ നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ സഫർകയാൽ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നഗരസഭ അദ്ധ്യക്ഷ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.ഗീത സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്. ശ്രീലാൽ ആശംസയും പരവൂർ നഗരസഭ വ്യവസായ വികസന ഓഫീസർ വി.ജയസാഗരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ പരവൂർ നഗരസഭ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ഐക്കര ഗോപാലകൃഷ്ണൻ, വ്യവസായ വികസന ഓഫീസർ വി.ജയസാഗരൻ, റിട്ട.ഉപജില്ലാ വ്യവസായ ഓഫീസർ എസ്.ബിജോയ്, പരവൂർ ഐ.ഡി.ബി.ഐ മാനേജർ രതീഷ് തുടങ്ങിവർ ക്ലാസ്സുകൾ നയിച്ചു.