photo
എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ പത്രമായ യോഗനാദത്തിന്റെ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത പുനലൂർ യൂണിയന് യോഗം ജനറൽ സെക്രട്ടറി നൽകിയ ഉപഹാരം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ എന്നിവർ ചേർന്ന് യോഗനാദം ചീഫ് ഓർഗനൈസർ പി.വി.റെജിമോനിൽ നിന്ന് ഏറ്റുവാങ്ങുന്നു

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉപഹാരം. യോഗത്തിന്റെ മുഖ പത്രമായ യോഗദാനത്തിന് ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത് നൽകിയതിനുള്ള ഉപഹാരമാണ് പുനലൂർ യൂണിയന് ലഭിച്ചത്. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ എന്നിവർ ചേർന്ന് യോഗദാനം ചീഫ് ഓർഗനൈസർ പി.വി.റെജിമോനിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.